ജനിച്ച മണ്ണില്‍ ജീവിക്കാന്‍ ഏതൊരു ജീവിക്കുമുള്ള അവകാശം തന്നെയാണ് പലസ്തീന്‍ ജനത ആവശ്യപ്പെടുന്നത്. ആരുടേയും ഔദാര്യം അല്ല. അവകാശം ആണ് വേണ്ടത്. പലസ്തീന്‍ എന്ന് കേള്‍ക്ക്മ്പോള്‍ ഓക്കാനം വരുന്നവരുണ്ടെങ്കില്‍, അത് കൊണ്ട് ഒലിച്ചു പോകുന്നതല്ല സ്വാതന്ത്രത്തിനു വേണ്ടിയുള്ള അടങ്ങാത്ത ആവേശം. 'ഹോളോകോസ്റ്റ്' നടന്നോ ഇല്ലയോ എന്നതല്ല, നടന്നതാണെങ്കില്‍ തന്നെ അതിനു ഉത്തരവാദികള്‍ പലസ്തീനികള്‍ അല്ല. യൂറോപ്പ് ആണ് ഉത്തരം പറയേണ്ടത്. സ്വാതന്ത്ര സമരം തീവ്രവാദം ആയി മുദ്ര കുത്തിക്കോട്ടേ. പക്ഷെ പറയുന്നത് ഒന്ന് മാത്രം. "അവകാശം ആണ് വേണ്ടത്, ഔദാര്യം അല്ല.."
കഴിഞ്ഞ ദിവസം യു എന്നില്‍ മഹമൂദ് അബ്ബാസ് സ്വതന്ത്ര പലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിനായി അപേക്ഷ സമര്‍പ്പിച്ചത് ലോകം അതീവ ശ്രദ്ധയോടെ ആണ് വീക്ഷിച്ചത്. ഒരു പക്ഷെ പലസ്തീന്‍ ജനതയ്ക്ക് ലോകത്തോട് പറയാന്‍ ഉള്ളത് പറയാന്‍ ഇടയാക്കിയ വേദി. പലസ്തീന്‍ നിലപാട് വ്യക്തമാക്കി. സ്വന്തം ജനതയ്ക്ക് ഉറങ്ങേണ്ട മണ്ണില്‍ അവരെ ആട്ടിയോടിച്ചു ഇസ്രേല്‍ അവരുടെ താമസ സമുച്ചയങ്ങള്‍ പണിയുന്നത് നിര്‍ത്തണം. സമാധാന ചര്‍ച്ചകളെല്ലാം വഴി മുട്ടിയതിന് പ്രധാന കാരണവും അത് തന്നെയാണ്. 1967 അതിര്‍ത്തി പുനസ്ഥാപിക്കുക. ഇങ്ങനെ ഒരു രാഷ്ട്ര രൂപീകരണത്തിന് വേണ്ട ന്യായങ്ങള്‍ ന്യായമായി തന്നെ പറഞ്ഞു. പക്ഷെ മറുപടിയും ആയി എത്തിയ നെതാന്യഹു പറഞ്ഞ കാരണങ്ങളും കാര്യങ്ങളും തികച്ചും അസംബന്ധങ്ങള്‍ ആണ്. അത് മനസ്സിലാക്കാന്‍ മുസ്ലിം ആകണമെന്നില്ല. കേള്‍ക്കുന്ന ഏതൊരു നിഷ്പക്ഷ വാദിക്കും മനസ്സിലാകും. അദ്ദേഹം തുടങ്ങിയത് തന്നെ "ഞാന്‍ ഇവിടെ വന്നത് സത്യങ്ങള്‍ പറയാനാണ്" എന്ന് പറഞ്ഞു കൊണ്ടാണ്. പക്ഷെ പറഞ്ഞത് മുഴുവന്‍ പച്ച കള്ളങ്ങള്‍ . പിന്നെ ഒരു കാര്യം ഉള്ളത്, അബ്ബാസ് പലസ്തീന്‍ എന്ന ചര്‍ച്ച ചെയ്യേണ്ട വിഷയത്തില്‍ നിന്ന് കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍, നെതന്യാഹു പ്രസ്തുത വിഷയത്തില്‍ നിന്നും ഒരുപാട് മാറിയാണ് കാര്യങ്ങള്‍ തന്ത്ര പരമായി അവതരിപ്പിച്ചത്. മിക്കവാറും വാദങ്ങള്‍ ഇറാനെ കുറിച്ചായിരുന്നു. ഇറാന്‍ ഭീഷണിയാണ്, ആണവായുധങ്ങള്‍ ഉണ്ട് എന്നൊക്കെ. നെതന്യാഹു നടത്തിയ പ്രസംഗം എന്തെന്ന് ചില പദങ്ങള്‍ നോക്കിയാല്‍ മനസ്സിലാകും. പ്രസംഗത്തില്‍ ഉടനീളം ഉണ്ടായിരുന്ന പദങ്ങള്‍ ഇവയൊക്കെയാണ്. "IRAN , NUKES , HOLOCAUST , HAMAS ,9 /11 etc ". പക്ഷെ ഇതിനേക്കാള്‍ എല്ലാം ഉപരി ഉപയോഗിച്ച ഒരു വാക്കുണ്ട്. "MILITANT ISLAM ". അതെ, അവിടെ ന്യായങ്ങള്‍ക്കു പകരം ലോകം കണ്ടത് "ഇസ്ലാമോഫോബിയ" പ്രചരിപ്പിക്കുന്ന ഒരു കോമാളിയെയാണ്. കയ്യടിക്കാന്‍ അമേരിക്കയും ചില കൂട്ടുകാരും ഉണ്ടായിരുന്നു. സമാധാന ഉടമ്പടികള്‍ക്ക് മുന്നിട്ടു നിന്നു എന്ന് പറയുന്നത് തികച്ചും വ്യാജമാണെന്ന് സാമാന്യം ലോക ബുദ്ധി ഉള്ളവര്‍ക്ക് മനസ്സിലാകും. ഇതില്‍ നിന്നു വായിക്കുന്നതിനേക്കാള്‍ അമേരിക്കയെ മുന്നില്‍ നിരുതിയുള്ള ഇസ്രേയെലിന്റെ ധാര്‍ഷ്ട്യം ആ പ്രസംഗം നേരിട്ട് കണ്ടാല്‍ മനസ്സിലാകും. അതിനു തെളിവാണ് ബി ബി സി യിലെ ഒരു അവതാരക ചോദിച്ച ചോദ്യം. പ്രസംഗത്തിന് ശേഷം ഇസ്രായേലിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കാന്‍ വന്ന ജൂത പ്രതിനിധിയോടു ഇങ്ങനെ ചോദിക്കുകയുണ്ടായി "മഹ്മൂദ് അബ്ബാസ് പലസ്തീന്‍ രാഷ്ട്ര നിര്‍മാണത്തിന് വേണ്ടി വ്യക്തമായ ന്യായങ്ങള്‍ പറഞ്ഞപ്പോള്‍, നെതന്യാഹു യു എന്നിലെ പ്രതിനിധികള്‍ക്കിടയില്‍ ഇസ്ലാമിനെ കുറിച്ച് ഭീതി പരത്താനല്ലേ ശ്രമിച്ചത്...????"
എന്താണ് പലസ്തീനികള്‍ ചെയ്ത തെറ്റ്? സ്വന്തം രാജ്യത്ത് അഭയാര്‍തികള്‍ ആയിക്കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ഇപ്പോഴും ലോകം കല്പിക്കുന്നത് അറവു മാടുകളുടെ വില. ഇസ്രായേല്‍ ഇപ്പോഴും സമാധാന ചര്‍ച്ച എന്ന വെറും വാക്കില്‍ നിസ്സാരപ്പെടുതുന്നു. ജൂതന്മാര്‍ അനുഭവിച്ച 'ഹോളോകോസ്റ്റ്'നു പ്രതികാരമാണോ ഇത്. എങ്കില്‍ അത് പലസ്തീനില്‍ അല്ല, അങ്ങ് യൂറോപ്പില്‍ പോയി പറയണം. അതിനെക്കാള്‍ വലിയ ''ഹോളോകോസ്റ്റ്' അല്ലെ ഇപ്പോള്‍ ഇസ്രയേല്‍ നടത്തുന്നത്..? പ്രതിരോധിക്കുന്നവര്‍ക്ക് പേര് 'തീവ്രവാദി' , പ്രധിരോധിക്കുന്നവന്‍ മുസ്ലിം ആണെങ്കില്‍ മാത്രം. നിങ്ങള്‍ക്കറിയില്ലേ നോര്‍വേ സംഭവം..? സംഭവം നടന്ന ഉടനെ വന്നു ഇസ്ലാമിക തീവ്രവാദത്തിന്റെ വാര്‍ത്ത. പക്ഷെ പ്രതി ജൂത അനുഭാവമുള്ള ക്രിസ്ത്യന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായ മൂകത.... പ്രതിയുടെ ഡയറിയില്‍ തന്നെ സ്വാധീനിച്ച സംഘടനകളുടെ കൂട്ടത്തില്‍ ജൂതന്മാരും മറ്റും ആണെന്ന് അറിഞ്ഞപ്പോള്‍ അവരെല്ലാം അന്ധരായി. അതില്‍ ഭാരതത്തിലെ ബി ജെ പി ,ആര്‍ എസ് എസ് തുടങ്ങിയ സംഘടനകളും ഉണ്ട്. അത് ഭാരത പത്രങ്ങളും മറന്നു. ഇതെല്ലം പടിഞ്ഞാറിന്റെ കുതന്ത്രങ്ങള്‍ മാത്രം ആണ്. അതിനെ പലസ്തീന്‍ ജനത പ്രതിരോധിക്കും എന്നതില്‍ സംശയം ഇല്ല. സലാഹുദ്ധീന്‍ ന്റെ ജെറുസലേമില്‍ മൂന്നു മത വിഭാഗങ്ങള്‍ക്കും യാതൊരു ഉപാധികളോ നികുതികളോ ഇല്ലാതെ പ്രാര്‍ത്ഥന നടത്താന്‍ കഴിയുമായിരുന്നു. ഇന്ന് പലസ്ടീനികള്‍ക്ക് അവരുടെ പുണ്യ സ്ഥലം കാണാന്‍ പോലും കിട്ടുക വിരളം. ഇസ്ലാമിനെതിരെയുള്ള യുദ്ധമല്ലെന്നു പകലന്തിയോളം പറഞ്ഞാലും, യാഥാര്‍ത്ഥ്യം അത് തന്നെ എന്നതില്‍ ആര്‍ക്കും സംശയം ഇല്ല . പക്ഷെ ചെകുത്താന്റെ കൂട്ടാളികളുടെ ഇത്തരം വേലത്തരങ്ങളില്‍ പെട്ട് തകര്‍ന്നു പോകുന്ന മതമല്ല ഇസ്ലാം. ധീരനായ ഉമറിന്റെയും,ഹംസയുടെയും മറ്റും വീര ചരിതങ്ങള്‍ മനസ്സിലുള്ളവരുടെതാണ് ഈ ഇസ്ലാം. ചെച്നിയയില്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഒരു പട്ടാള ജനറല്‍ പറഞ്ഞതാണ് ഓര്‍മ വരുന്നത്.....
"ഞങ്ങള്‍ അവര്‍ക്ക് നേരെ തോക്ക് ചൂണ്ടുമ്പോള്‍ അവര്‍ മരണമല്ല കാണുന്നത്, പകരം പുഞ്ചിരിച്ചു കൊണ്ട് അവര്‍ ആ തോക്കിന്‍ കുഴലില്‍ കാണുന്നത് സ്വര്‍ഗം ആണ്, അങ്ങനെയുള്ള ഒരു ജനതയ്ക്ക് മേല്‍ എങ്ങനെയാണ് ഞങ്ങള്‍ക്ക് വിജയിക്കാന്‍ ആകുക...???

4 comments
// ജൂതന്മാര്‍ അനുഭവിച്ച 'ഹോളോകോസ്റ്റ്'നു പ്രതികാരമാണോ ഇത്. എങ്കില്‍ അത് പലസ്തീനില്‍ അല്ല, അങ്ങ് യൂറോപ്പില്‍ പോയി പറയണം.//
ഈ പോസ്റ്റിന്റെ എല്ലാ നിറവും കെടുത്തിക്കളഞ്ഞു ഈ വാചകം. യൂറോപ്പില്‍ ചെന്ന് ആരോട് ചോദിക്കാന്‍? അതിനുത്തരവാദികളായ ആരും ഇന്ന് ജീവിച്ചിരിപ്പില്ല. പലസ്തീനികള്‍ അനുഭവിക്കുന്ന ക്രൂരത ഇനി കുറച്ചുകാലം യൂറോപ്യന്മാര്‍ അനുഭവിക്കട്ടെ എന്നാണോ? ഇതില്‍ ഒളിഞ്ഞിരിക്കുന്നത് hitler is better എന്ന് പറഞ്ഞപ്പോള്‍ തെളിഞ്ഞുകണ്ട അതേ വംശീയതയാണ്‍. ഹിറ്റ്‌ലറിന്റെ ചെയ്തികള്‍ തങ്ങളുടെ രാജ്യത്തിന്‍ തീരാകളങ്കമാണെന്ന് വിശ്വസിക്കുന്നവരാണ്‍ ഭൂരിഭാഗം ജര്‍മ്മന്‌കാരും. ഹിറ്റ്‌ലറ് ഒരിക്കലും മോഡിയേക്കാള്‍ ഭേദമാകുന്നില്ല. ഇവിടെ പലസ്തീനിലായാലും ഗുജറാത്തിലായാലും നാസി ജര്‍മ്മനിയിലായാലും ഒറീസ്സയിലായാലും, മരിക്കുന്നത് മുസ്ലീമോ ക്രിസ്ത്യാനിയോ ജൂതനോ അല്ല, മനുഷ്യനാണ്. മോഡിയും ഹിറ്റ്‌ലറും ബുഷും ഒസാമ ബിന്‍ ലാദനും കസബും അടക്കമുള്ള ചെറ്റകള്‍ പഠിക്കാത്ത പാഠം. അവരില്‍ ആരെയും ന്യായീകരിക്കാനാവില്ല. മുസ്ലീങ്ങളെ കൊന്നവനേക്കാള്‍ ഭേദം ജൂതന്മാരെ കൊന്നവനാണെന്ന് പറയാനാവില്ല. വംശീയതയെ വംശീയത കൊണ്ടല്ല എതിര്‍ക്കേണ്ടത് മനുഷ്യത്വം കൊണ്ടാണ്‍.
ഇനി ഞാന്‍ ഇസ്ലാം വിരോധി ആണെന്നും പലസ്തീനുവേണ്ടി വാദിക്കുന്നവരോട് എനിക്ക് പുച്ഛമാണെന്നും പറയല്ലേ
നിങ്ങള്‍ ഇസ്ലാം മത വിരോധി ആണെങ്കിലും ഇപ്പൊ ഒന്നുമില്ല...കുറെ പേര്‍ക്കിടയില്‍ ഒരാള്‍.. അത്ര മാത്രം.. പക്ഷെ ഇവിടെ നെതന്യാഹു യു എന്നില്‍ പ്രസങ്ങിച്ചപ്പോല്‍ പലസ്തീന് എതിരെ പറഞ്ഞ കാരണങ്ങളില്‍ ഒന്നാണ് 'ഹോളോകോസ്റ്റ്'. അത് പലസ്തീന് നേരെ ഉന്നയിക്കെണ്ടതിന്റെ കാരണം എന്ത്..? മനുഷ്യോല്പതി മുതലുള്ള കാര്യങ്ങളും അതല്ലാത്തതും വരെ പഠന വിധേയം ആക്കുമ്പോഴും എന്ത് കൊണ്ട് 'ഹോളോകോസ്റ്റ് ' പഠന വിധേയമാക്കാന്‍ അനുവദിക്കുന്നില്ല.??? ചില സത്യങ്ങലെങ്കിലും മൂടി വെക്കണം എന്നതല്ലേ അതിന്റെ അര്‍ഥം...?? ശരിയാണ്, ജര്മാന്കാരില്‍ അന്ന് ചെയ്ത 'തെറ്റിന്' ഉത്തരവാദികള്‍ ആരുമില്ല ... പക്ഷെ ഒന്ന് ചോദിക്കട്ടെ...പലസ്തീനിലുണ്ടോ..?? ജര്‍മന്‍കാരെ ഇതിനു ശിക്ഷിക്കുന്നത് മനുഷ്യത്വപരവുമല്ല, പക്ഷെ പലസ്തീന്‍കാരെ ശിക്ഷിക്കുന്നത് എന്തിനു..??? അതിനു പലസ്തീനില്‍ വന്നു ചോര ചിന്തിച്ചാല്‍ എന്ത് കാര്യം..?? അത് കൊണ്ട പറഞ്ഞത് അതിനു ഉത്തരം കണ്ടെത്തേണ്ടത് ജെര്‍മനിയില്‍ ആണെന്ന്... അതിനര്‍ത്ഥം അവിടെ പോയി ബോംബ് ഇടാനല്ല... ചരിത്ര വസ്തുതകള്‍ പരിശോധിക്കണം... ഇതൊന്നും ഇല്ലാതെ എത്ര ന്യായീകരിച്ചാലും , അതെല്ലാം വെറും അന്ധത ഭാവിക്കല്‍ എന്ന ഗണത്തിലെ പെടുത്താന്‍ ആകൂ...
//നിങ്ങള്‍ ഇസ്ലാം മത വിരോധി ആണെങ്കിലും ഇപ്പൊ ഒന്നുമില്ല//
എന്തെങ്കിലും ഉണ്ടോ എന്ന് ഞാന്‍ ചോദിച്ചോ? നൂറുകണക്കിന്‍ മതങ്ങളില്‍ ഒന്നുമാത്രമായ ഇസ്‌ലാമിനോട് പ്രത്യേകിച്ചൊരു വിരോധം എനിക്കില്ല എന്നാണ്‍ ഞാന്‍ ഉദ്ദേശിച്ചത്. അതിനിപ്പൊ നിനക്കെന്തെങ്കിലും ഉണ്ടോ എന്ന് നോക്കണ്ടകാര്യം എനിക്കൂണ്ടോ?
// ജര്മാന്കാരില്‍ അന്ന് ചെയ്ത 'തെറ്റിന്' ഉത്തരവാദികള്‍ ആരുമില്ല ... പക്ഷെ ഒന്ന് ചോദിക്കട്ടെ...പലസ്തീനിലുണ്ടോ..??//
അങ്ങനെ ഞാന്‍ പറഞ്ഞില്ലല്ലോ. ഇസ്രയേലിന്റെ ചെയ്തികളെ ഞാന്‍ ന്യായീകരിച്ചില്ല. അതുകൊണ്ട് ഈ ചോദ്യത്തിനുത്തരം പറയേണ്ടത് ഞാനല്ല.
//അതിനര്‍ത്ഥം അവിടെ പോയി ബോംബ് ഇടാനല്ല... ചരിത്ര വസ്തുതകള്‍ പരിശോധിക്കണം//
Hitler is better എന്ന വശപ്പിശകുള്ള പ്രസ്താവനയുമായി ചേര്‍ത്തുവായിക്കുമ്പോള്‍ അതിനിങ്ങനെ ഒരു അര്‍ത്ഥം കാണാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്‍. ആദ്യത്തേതില്‍ പ്രകടമായിക്കണ്ട വംശീയത രണ്ടാമത്തേതിലും ഇല്ലേ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ തെറ്റുപറയാനാകുമോ? (ഞാന്‍ ഹിറ്റ്‌ലറുടെ കാര്യത്തില്‍ തൂങ്ങിനില്‍ക്കുന്നത് വേറൊന്നും കൊണ്ടല്ല. നീ അങ്ങേരെപ്പറ്റി പറഞ്ഞത് എനിക്ക് വല്ലാതങ്ങിഷ്ടപ്പെട്ടു)
//
ഇനി ഞാന്‍ ഇസ്ലാം വിരോധി ആണെന്നും പലസ്തീനുവേണ്ടി വാദിക്കുന്നവരോട് എനിക്ക് പുച്ഛമാണെന്നും പറയല്ലേ //
'പറയല്ലേ ' എന്ന് പറഞ്ഞതിന് ഒരു മറുപടി മാത്രം....
//അങ്ങനെ ഞാന്‍ പറഞ്ഞില്ലല്ലോ//
നീ അങ്ങനെ പറഞ്ഞെന്നു ഞാനും പറഞ്ഞില്ലല്ലോ.... കഷ്ട്ടപ്പെടുന്നവര്‍ക്ക് അവര്‍ എന്തിനാണ് ഇതൊക്കെ സഹിക്കുന്നത് എന്നറിയാനുള്ള ധാര്‍മികം ആയ അവകാശം ഉണ്ട്.. അത്ര മാത്രം...